കുറവിലങ്ങാട് കോഴയിൽ നിര്‍മ്മാണം നടന്നു വരുന്ന കേരള സയൻസ് സിറ്റി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. എന്നിവര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനും സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർക്കും എം പി ഫ്രാൻസിസ് ജോർജും എം എൽ എ മോൻസ് ജോസഫും രേഖാമൂലം കത്ത് നൽകി സയൻ സിറ്റി സന്ദർശിച്ചപ്പോഴാണ് ഓഫീസ് പൂട്ടി കിടക്കുന്നത് കണ്ടത്. ഉദ്യോഗസ്ഥർ അപ്രഖ്യാപിത അവധി നൽകി ഓഫീസ് പൂട്ടിപോയതായി പരിസര ശുചീകരണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലുറപ്പു തൊഴിലാളികൾ പറഞ്ഞു. കേരള സയന്‍സ് സിറ്റിയുടെ ഉദ്ഘാടനം 2025 ജനുവരി 1 ന് പുതുവത്സരത്തില്‍ നിര്‍വ്വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു നിയമസഭയില്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി നൽകിയിരുന്നു.. പിന്നീട് 2025 മെയ് 11 ന് ഉദ്ഘാടനം നടത്തുമെന്ന് രാജ്യസഭാംഗത്തിന്റെ പ്രസ്താവന ഉണ്ടായി. . ഇതിനുശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സയന്‍സ് സിറ്റി നേരിട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മെയ് മാസം അവസാനിക്കുന്നതിനു മുമ്പ് ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചു. ആവര്‍ത്തിച്ചുള്ള വിവിധ പ്രഖ്യാപനങ്ങള്‍ക്കനുസരിച്ച് നിർമ്മാണം പുരോഗമിയ്ക്കുന്നില്ല. നേരത്ത പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് കേടുപാടു വന്നതായും ആർട്ട് വർക്കുകൾ നിറം മങ്ങി തുടങ്ങുകയും ചെയ്തു. കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തത പരിഹരിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. 2014 കാലഘട്ടത്തില്‍ കേന്ദ്രത്തിന് യു.പി.എ. സര്‍ക്കാരില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയ യു.ഡി.എഫ്. സര്‍ക്കാരും അധികാരത്തിലിരിക്കുന്ന കാലഘട്ടത്തിലാണ് കുറവിലങ്ങാട് സയന്‍സ് സിറ്റിയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന സയന്‍സ് സിറ്റി നിര്‍മ്മാണം 11 വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ കഴിയാത്തത് തികഞ്ഞ അനീതിയാണ്. ഇപ്പോള്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാലും ഒന്നാംഘട്ടം മാത്രമേ ഉദ്ഘാടനം ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതിനിടയിൽ അനധികൃത നിയമനങ്ങൾ നടത്തിയതിലും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയും അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.യും പ്രതിഷേധിച്ചു. ഇനിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെങ്കിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം
കുറവിലങ്ങാട് പൗരാവലി അണിനിരക്കുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുന്നും അവർ പറഞ്ഞു. ഉന്നയിക്കുന്ന ആവശ്യവും ജനവികാരവും കണക്കിലെടുത്ത് കേരള സയന്‍സ് സിറ്റിയുടെ നിര്‍മ്മാണപുരോഗതി വിലയിരുത്താനും ഇതുവരെ നടത്തിയിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാനും വിവിധ വകുപ്പുകള്‍ നടപ്പാക്കാതെ ഇട്ടിരിക്കുന്ന പദ്ധതികളും നിര്‍മ്മാണ കാര്യങ്ങളും സംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വേണ്ടി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.യും കടുത്തുരുത്തി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെയും നേതൃത്വത്തില്‍ പ്രാദേശിക ജനപ്രതിനിധികളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു അടിയന്തിര യോഗം സംഘടിപ്പിയ്ക്കുമന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തു വന്നും മോൻസ് ജോസഫ് എം.എൽ എ യും.ഫ്രാ ൻസീസ് ജോർജ് എം.പി.യും അറിയിച്ചു.



