മലയിന്‍കീഴ് : പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മലയിന്‍കീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തില്‍ സംഘടിപ്പിച്ച സ്മരണാഞ്ജലി കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതികേന്ദ്രം ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ അധ്യക്ഷനായി. ഡോ.ലേഖാനരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം കൊല്ലംതുളസി, ഡോ.ബി.വി.ശശികുമാര്‍, പ്രഫുല്ലവിക്രമന്‍, വി.വി.കുമാര്‍, സംസ്‌കൃതി കേന്ദ്രം ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.



