Monday, July 7, 2025
No menu items!
Homeവാർത്തകൾഎം. ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്‌കാരം ചൂരൽമലയിലെ അവ്യക്തിനു നൽകി

എം. ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്‌കാരം ചൂരൽമലയിലെ അവ്യക്തിനു നൽകി

കൽപ്പറ്റ : എം. ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്‌കാരം ചൂരൽമലയിലെ അവ്യക്തിനു നൽകി. അയ്യായിരത്തിയൊന്നു രൂപയും പഠനാവശ്യ ഫർണിച്ചറും അവാർഡിനൊപ്പം നൽകി. ചടങ്ങ് കൽപ്പറ്റ പ്രെസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകനും ചലച്ചിത്ര നടനുമായ എം. എ സേവ്യർ ഉദ്ഘാടനം ചെയ്തു. ചൂരൽമല ഉരുളിൽ പിതാവും പിതൃ മാതാപിതാക്കളും അനുജത്തിയും വീടും നഷ്ട്ടപെട്ട അവ്യക്ത് ചികിത്സയിലാണ്. അമ്മയും സാരമായ പരിക്കുകളോടെ വീൽ ചെയറിൽ ചികിത്സയിൽ കഴിയുന്നു.

എം. ടി ആനന്ദ് കോഴിക്കോട് മായനാട് സ്വദേശിയാണ്.
ചിത്രകാരൻ, സംഗീത ഉപകരണ കലാകാരൻ, ചെറൂപ്പ ചെറാടി തീയട്ടേഴ്‌സ് അധ്യക്ഷൻ, ബാങ്ക് മെൻസ് ക്ലബ്‌ ഭാരവാഹി മികച്ച സംഘiടകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമാണ്. ചടങ്ങിൽ അജിത ആനന്ദ് അധ്യക്ഷയായി. സലാം കൽപ്പറ്റ, ദിനേശൻ മേപ്പാടി, ജേക്കബ് മേപ്പാടി എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments