കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ് (94) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എറണാകുളം ജില്ലയിൽ സി. പി.എമ്മി നെ വളർത്തിയ പ്രമുഖനേതാവ്, സി.പി.എം കേന്ദ്രകമ്മറ്റിയംഗം, ഇടത് മുന്നണി കൺവീനർ, സി.ഐ.ടി യു സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.



