Sunday, March 22, 2026
No menu items!
Homeവാർത്തകൾഎ ഐ ടി യു സി സ്ഥാപക ദിനാഘോഷവും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും നടത്തി

എ ഐ ടി യു സി സ്ഥാപക ദിനാഘോഷവും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും നടത്തി

ഇന്ത്യയിലെ ആദ്യത്തെ ദേശീയ തൊഴിലാളി സംഘടനയായ എ ഐ ടി യു സി യുടെ നൂറ്റി നാലാം സ്ഥാപക ദിനാഘോഷവും എ ഐ ടി യു സി ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്റേറിയനുമായിരുന്നു ഗുരുദാസ് ദാസ് ഗുപ്തയുടെ അനുസ്മരണ ദിനവും സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ നടത്തി. കോട്ടയത്ത് സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും എ ഐ ടി യു സി ജില്ല പ്രസിഡന്റുമായ ഒ പി എ സലാം പതാക ഉയർത്തി.

എറണാകുളത്ത് സി പി ഐ സംസ്ഥാന സെക്രട്ടറിയും എ ഐ ടി യു സി ദേശീയ വർക്കിംഗ് പ്രസിഡണ്ടുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, പാലക്കാടും സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് തൃശൂരും പരിപാടികൾ ഉദ്ഘാടനം ചെയ്ത പതാക ഉയർത്തി. ദേശീയ സെക്രട്ടറി ആർ പ്രസാദ് ആലപ്പുഴയിലും സംസ്ഥാന കൗൺസിൽ ആസ്ഥാനമായ തിരുവനന്തപുരം പട്ടം പി എസ് സ്മാരകത്തിൽ ആർ സജി ലാലു പതാക ഉയർത്തി.

എ ഐ ടി യു സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് ജില്ലാ പ്രസിഡന്റ് ഒ പി എ സലാമിന്റെ അധ്യക്ഷതയിൽ ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ മല്ലിക ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പി കെ കൃഷ്ണൻ , ടി എൻ രമേശൻ , മോഹൻ ചേന്നംകുളം എന്നിവർ സംസാരിച്ചു. സ്ഥാപക ദിനാഘോഷവും ഗുരുദാസ് ദാസ് ഗുപ്ത ദിനാചരണവും കള്ള് ചെത്ത് തൊഴിലാളികളുടെ അവകാശ ദിനാചരണവും വൈക്കത്ത് ഇണ്ടം തുരുത്തിമന ഹാളിൽ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു. സ്ഥാപകദിനത്തിൽ സിപിഐ തൊടുപുഴ മണ്ഡലം കമ്മിറ്റി ആഫീസിനു മുൻപിൽ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ പതാക ഉയർത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments