ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കാൻസർ ഡിറ്റക്ഷൻ ജനകീയ ക്യാമ്പയിൻ ബഹു.ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. അഞ്ജു പി ബെന്നി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. ജോണീസ് പി.സ്റ്റീഫൻ , വാർഡ് മെംബർ ശ്രീ. തങ്കച്ചൻ കെ.എം എന്നിവർ സംസാരിച്ചു. KRNMS ആശുപത്രി സൂപ്രണ്ട് ബഹു. ഡോ. സി.ജെ സിത്താര യോഗത്തിൽ വിഷയാവതരണം നടത്തി.
തുടർന്ന് ആശുപത്രി വനിതാ നേഴ്സിംഗ് ഓഫീസേഴ്സ് ,MLSP വനിതാ ജീവനക്കാർ, ആശ പ്രവർത്തകർ, കാൻസർ ഡിറ്റക്ഷൻ ക്യാമ്പിന് എത്തിയ വനിതകൾക്ക് ഉൾപ്പെടെയുള്ളവർക്ക് ഡോ. ഡാഫ്നി കാൻസർ രോഗവും ,നിർണ്ണയവും ,ചികിത്സാ അവബോധവും സംബന്ധിച്ച് ക്ലാസ്സ് നയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.രാജേഷ് രാജൻ, പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി. മിനിമോൾ ഡി., ഹെഡ് നേഴ്സ് ശ്രീമതി ഷീല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് വർഗ്ഗീസ് , പി.ആർ .ഒ ടോമി എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.