ന്യൂഡൽഹി: വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യും. പുനരധിവാസത്തിനായി 2,000 കോടി രൂപ കേന്ദ്ര സഹായം മുഖ്യമന്ത്രി ആവശ്യപ്പെടും. ഇത് സംബന്ധിച്ച് നിവേദനവും മുഖ്യമന്ത്രി നല്‍കും. നിലവിലെ സ്ഥിതിഗതികളും മറ്റും പ്രധാനമന്ത്രിയെ ധരിപ്പിക്കും.
ഇന്ന് രാവിലെ 10.30-ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. കേരളത്തിന് എയിംസ്, ഓണം കടമെടുപ്പ്, വന്യജീവി ആക്രമണത്തിലെ സഹായം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകുമെന്നാണ് വിവരം. ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു.



