കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ലോക സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതുപ്പള്ളി പള്ളിയിൽ എത്തി.
രാവിലെ 10 മണിയോടെയാണ് രാഹുൽ ഗാന്ധി എത്തിയത്.
തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരും ഒപ്പമുണ്ട്.
തുടർന്ന് ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുവാനായി പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് എത്തി.



