Monday, October 27, 2025
No menu items!
Homeവാർത്തകൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

 ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട് ലോക്സഭ മണ്ഡലത്തിൽ 16 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയ്ക്ക് ശേഷം മത്സര രംഗത്തുള്ളത്. പാലക്കാട് ലോക്സഭ മണ്ഡലത്തിൽ  12 സ്ഥാനാർത്ഥികളും ചേലക്കരയിൽ 7 സ്ഥാനാർത്ഥികളുടെയും പത്രികകളാണ് സ്വീകരിച്ചത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 30 നാണ്.

വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അജിത്ത് കുമാര്‍, സി, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ പത്മരാജന്‍, ആര്‍ രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിംഗ് യാദവ് എന്നിവരുടെ പത്രികയാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രാബല്യത്തിലുള്ളത്.

പാലക്കാട് മണ്ഡലത്തിൽ സൂക്ഷ്മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളി. 12 സ്ഥാനാർത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി), സരിന്‍. പി (എല്‍.ഡി.എഫ് സ്വതന്ത്രന്‍), സി. കഷ്ണകുമാര്‍ (ബി.ജെ.പി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍ വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ് (സ്വതന്ത്രന്‍), കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി), രാജേഷ് എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍. 

സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ചേലക്കരയിൽ 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യു ആര്‍ പ്രദീപ് (സിപിഎം), കെ ബാലകൃഷ്ണൻ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് മുന്‍നിരയിലുള്ള ചേലക്കരയിലെ സ്ഥാനാര്‍ത്ഥികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments