കായംകുളം: ചെട്ടികുളങ്ങരയുടെ “വഴിയിടം” പദ്ധതി കണ്ട് ആശ്വാസമാകുന്ന ചെട്ടികുളങ്ങര സാധാരണക്കാരായ ജനങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ആഴ്ചകൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു താഴിട്ട് പൂട്ടി തലയുയർത്തി നിൽക്കുന്ന ചെട്ടികുളങ്ങരയുടെ സ്വന്തം വികസനം.
ലക്ഷങ്ങൾ മുതൽ മുടക്കി പണിപൂർത്തീകരിച്ച “വഴിയിടം പദ്ധതി” (ആധുനിക രീതിയിലുള്ള ശൗചാലയം) ഇതുവരെയും തുറന്നുകൊടുക്കുവാൻ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല, വർഷങ്ങളായി പണിപൂർത്തീകരിച്ച് ആഴ്ചകൾക്ക് മുമ്പ് ഉദ്ഘാടനവും കഴിഞ്ഞ് കിടക്കുന്ന ഈ ശൗചാലയം എത്രയും പെട്ടെന്ന് തുറന്നുകൊടുത്ത് ഭക്തജനങ്ങളുടെയും വഴിയാത്രക്കാരുടെയും ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കാണേണ്ടതാണ്.
സാധാരണക്കാരായ വഴിയാത്രക്കാർക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും ചെറുകിട കച്ചവടകാർക്കു ചെട്ടികുളങ്ങര മഹാക്ഷേത്രത്തിലേക്ക് എത്തുന്ന അമ്മമാർക്കും ഏറെ ആശ്വാസമാകേണ്ട ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ 2020-2021 സാമ്പത്തിക വർഷം നടപ്പിലാക്കിയ വഴിയോര വിശ്രമകേന്ദ്രവും പൊതു ശൗചാലയവു “വഴിയിടം” പദ്ധതി ഉദ്ഘാടനം കഴിഞ്ഞിട്ടും ചെട്ടികുളങ്ങര ഭരണാധികാരികൾ അടച്ചിട്ടിരിക്കുന്നു.
മുഖ്യമന്ത്രിയുടെ 12 ഇനം കർമ്മപദ്ധതി ഉൾപ്പെടുത്തിയാണ് ചെട്ടികുളങ്ങരയിൽ വിശ്രമ കേന്ദ്രവും പൊതു ശൗചാലയവു നിർമ്മിച്ചത് ഉദ്ഘാടനം നടത്തിയിട്ടും ഇപ്പോഴും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാതെ താഴിട്ട് പൂട്ടി ഇട്ടിരിക്കുന്ന അവസ്ഥയിലാണ്.ചെട്ടികുളങ്ങരയിലെ പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്താണ് പണി പൂർത്തീകരിച്ച് വഴിയിടം പദ്ധതി. ഉദ്ഘാടനം കഴിഞ്ഞ വഴിയിടം പദ്ധതി ജനങ്ങൾക്ക് വേണ്ടി തുറന്നുകൊടുക്കുക ചെട്ടികുളങ്ങരയുടെ വികസനത്തിന്റെ നേർക്കാഴ്ച ഇങ്ങനെയാണ് എന്നാണ് ജനങ്ങളുടെ സംസാരം.