ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതത്തിൽ കുടുങ്ങിയ 55 തൊഴിലാളികളിൽ 4 പേർ മരിച്ചു. 50 പേരെയാണ് ഇതുവരെ പുറത്തേത്തിച്ചത്. മറ്റുള്ളവർക്കായുള്ള രക്ഷപ്രവർത്തനം ഊർജിതമായി തുടരുന്നു. പരുക്കേറ്റവരെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സന്ദർശിച്ചു. ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മഞ്ഞിനടിയിലകപ്പെട്ടത്. പലരും ഗുരുതരാവസ്ഥയിലാണ്.
ശക്തമായ മഞ്ഞുവീഴ്ചയാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ആകുന്നത്. അപകടത്തിൽ പെട്ട 55 പേരിൽ 50 പേരെ പുറത്ത് എത്തിച്ചെങ്കിലും 4 പേർക്ക് ജീവൻ നഷ്ടമായി. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നതായി ചാമോലി ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി അപകടത്തിൽ പരിക്കേറ്റവരെയും സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ 4 ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.
ബിആര്‍ഓ ക്യാമ്പിന് സമീപം ബദ്രിനാഥ് ധാമിന് 3 കിലോമീറ്റര്‍ അകലെയാണ് രാവിലെ 11 മണിയോടെ ഹിമപാതം ഉണ്ടായത്. കടുത്ത മഞ്ഞുവീഴ്ചമൂലം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. 100 പേരടങ്ങുന്ന സൈനിക സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.