വിദ്യാരംഭദിവസം കരുനാഗപ്പള്ളി തൊടിയൂരിലെ വെളുത്ത മണലിൽ അമൃത വിശ്വവിദ്യാ പീഠം വിദ്യാർത്ഥികളും അനുഗ്രഹീത കലാകാരൻമാരുമായ ദേവകിരൺ, മനുപ്രിയൻ എന്നീവരുടെ ആഭിമുഖ്യത്തിൽ യുഗ മ്യൂസിക്ക് അക്കാഡമിക്ക് ആരംഭമായി. ഇതിന് പിന്നിലുള്ള ഇവരുടെ വാക്കുകൾ ഇപ്രകാരമാണ് ” സർഗ്ഗാത്മകമായ മുന്നേറ്റങ്ങളിലൂടെ മാത്രമേ ഒരു നാടിന് അതിൻ്റെ പ്രതിസന്ധികളെയും, പ്രശ്നങ്ങളെയും അതിജീവിക്കാൻ കഴിയൂ. അവസരങ്ങൾ ഇല്ലാത്തതുകൊണ്ട് മാത്രം അടയാളപ്പെടുത്താതെ പോയ നിരവധി കലാകാരൻമാരും കലാകാരികളും ഉള്ള ഈ നാട്ടിൽ ആ പരിമിതിയെ മറികടക്കാൻ ആണ് ഈ സ്ഥാപനം, അതിലുപരി ബാല്യ , കൗമാര, യൗവന കാലഘട്ടങ്ങളിൽ ഒരു വ്യക്തിയെ ഒരു കലയോട് അടുപ്പിച്ച് നിർത്തി ഒരു ആഭിമുഖ്യം വളർത്തി എടുത്താൽ, അങ്ങനെയുള്ളവർ വഴിതെറ്റി പോകുന്നത് തടയാൻ കഴിയും. എന്നാണ് ദേവകിരണും മനു പ്രിയനും ഒരേ സ്വരത്തിൽ പറയുന്നു. ഇവരുടെ ഈ സദുദ്ദേശത്തെ മനസ്സിലാക്കി നാഷണൽ പാലിയേറ്റിവ് കെയർ ചെയർമാൻ അനിയൻ നാരായണൻ ഇവരെ അഭിനന്ദിക്കുകയും ആദരവ് നൽകുകയും ചെയ്തു. ഇത് കലയ്ക്ക് വേണ്ടിയും നാളെയുടെ നല്ല പുലരികൾക്ക് വേണ്ടിയും സമർപ്പിക്കപ്പെട്ട നാടിൻ്റെ ഉയിരക്കട്ടെ എന്നും ആശംസിച്ചു.



