മണ്ണുത്തി: ഷാജി മോൾ ടീച്ചറും ഭർത്താവ് ആൻ്റണിയും കേരളത്തിന് മറ്റൊരു ഉദാത്തമായ മനുഷ്യ സ്നേഹത്തിൻ്റെ അടയാളങ്ങൾ. അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച ഷാജിമോൾ ടീച്ചറുടെ സ്വദേശം ഒല്ലൂർ മണ്ഡലത്തിലെ കട്ടിലപ്പൂവ്വത്താണ്. അവിടെ ടീച്ചർക്ക് സ്വന്തമായി കുറച്ച് ഭൂമിയുണ്ട്. അതിൽ നിന്നും 10 സെൻ്റ് ഭൂമി വീടില്ലാത്തവർക്ക് വീട് വെക്കാനായുള്ള സമ്മതപത്രവുമായാണ് ഒല്ലൂക്കര ബ്ലോക്ക് ഹാളിൽ നടന്ന മീറ്റിംഗിലേക്ക് മന്ത്രി കെ.രാജനെ കാണാനെത്തിയത്. ആൻ്റണിക്ക് കൃഷിയാണ് പ്രധാനം. മക്കൾ ഒരാൾ MBBS ഉം മറ്റൊരാൾ MSC അഗ്രികൾച്ചറുമാണ് .



