കുറവിലങ്ങാട്: ഇലയ്ക്കാട് ആണ്ടശ്ശേരിൽ എ വി കുര്യൻ (അപ്പച്ചൻ 65) നിര്യാതനായി. സംസ്കാരം 2024 സെപ്റ്റംബർ 18 ന് ബുധനാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.
ഭാര്യ മേഴ്സി തോടനാൽ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: സുബിൻ, ചിഞ്ചു (സോഫ്റ്റ്വേർ എൻജിനിയർ, ടിസിഎസ്, ബംഗളൂരു). മരുമക്കൾ: റാണി (റബർബോർഡ്, കോട്ടയം) കാര്യാങ്കൽ മേലുകാവുമറ്റം, തോമസ് (സോഫ്റ്റ്വേർ എൻജിനിയർ, എച്ച്എസ്ബിസി പൂനൈ) തൂങ്കുഴിയിൽ പൂഞ്ഞാർ.
ചൊവ്വാഴ്ച്ച വൈകുന്നേരം 4.00മണി മുതൽ ഭവനത്തിൽ പൊതുദർശനം.