എരുമേലി: പഞ്ചായത്തിലെ ഇരുബൂന്നിക്കര,
തുമരംപാറ, കൊപ്പം ,ശാന്തിപുരം എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിൽ പട്ടയ നടപടികൾക്ക് തുടക്കം കുറിച്ച് ഡിജിറ്റൽ സർവേ ആരംഭിച്ചു. തഹസിൽദാർ ഷമീർ, എലിവാലിക്കര വാർഡംഗവും മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ തങ്കമ്മ ജോർജുകുട്ടി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സർവ്വേയിൽ പങ്കെടുത്തു.



