Tuesday, February 10, 2026
No menu items!
Homeവാർത്തകൾഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വെള്ളിയാഴ്ച മുതല്‍; പങ്കെടുക്കുക വിദേശ പ്രതിനിധികളടക്കം 3000 പേര്‍

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വെള്ളിയാഴ്ച മുതല്‍; പങ്കെടുക്കുക വിദേശ പ്രതിനിധികളടക്കം 3000 പേര്‍

കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക്(ഐകെജിഎസ്) വെള്ളിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കും. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.


വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം ആശംസിക്കും. ഉദ്ഘാടന പ്രസംഗത്തിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി(ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ സംസാരിക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്‍റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്സ് എം ഡി കരണ്‍ അദാനി തുടങ്ങിയവരും സംസാരിക്കും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നന്ദി പ്രകാശിപ്പിക്കും.


സംസ്ഥാന മന്ത്രിമാര്‍, നീതി ആയോഗ് മുന്‍ ചെയര്‍മാനും ജി20 ഷെര്‍പയുമായ അമിതാഭ് കാന്ത്, വ്യവസായ പ്രമുഖരായ എം ഡി അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്‍ട്ടിന്‍ സൊന്‍റാഗ്, മാത്യു ഉമ്മന്‍, മുകേഷ് മേഹ്ത്ത, എം എം മുരുഗപ്പന്‍, രവി പിള്ള, ടി എസ് കല്യാണരാമന്‍ ശശികുമാര്‍ ശ്രീധരന്‍, ശ്രീപ്രിയ ശ്രീനിവാസന്‍, വിനീത് വര്‍മ്മ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സംബന്ധിക്കും.


ഉദ്ഘാടന ദിവസത്തെ പ്ലീനറി സെഷനില്‍ കേരളം- ചെറിയ ലോകവും വലിയ സാധ്യതകളും എന്ന വിഷയത്തില്‍ എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തും. അമിതാഭ് കാന്ത് മോഡറേറ്ററാവുന്ന സെഷനില്‍ അബിന്‍ബെവ് വൈസ് പ്രസിഡന്‍റ് അനസൂയ റേ, അദാനി പോര്‍ട്ട് സിഇഒ അശ്വനി ഗുപ്ത, ജിയോ പ്ലാറ്റ്ഫോംസ് സിഇഒ മാത്യു ഉമ്മന്‍, മുരുഗപ്പ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എം എം മുരുഗപ്പന്‍, ഐടിസി ലിമിറ്റഡ് സിഎംഡി സഞ്ജീവ് പുരി, ഗൂഗിള്‍ ക്ലൗഡ് എപിഎസി സിഒഒ ശശികുമാര്‍ ശ്രീധര എന്നിവര്‍ പങ്കെടുക്കും.


സ്റ്റാര്‍ട്ടപ്പ്-ഇനോവേഷന്‍ എന്നിവയുടെ പ്രോത്സാഹനം എന്ന പാനല്‍ ചര്‍ച്ചയില്‍ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്‍റെ സഹസ്ഥാപകന്‍ അനീഷ് അച്യുതന്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക, മെഡ്ജീനോം സ്ഥാപകന്‍ സാം സന്തോഷ്, ജിഫി എഐ സിഇഒ ബാബു ശിവദാസന്‍, ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വസ്റ്റ്മന്‍റ് കമ്മീഷനിലെ സീനിയര്‍ കമ്മീഷണര്‍ ജോണ്‍ സൗത്ത്വെല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിഭകളുടെ ഭാവി എന്ന വിഷയത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫസര്‍ സന്തോഷ് കുറുപ്പ്, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ സിഇഒ ഡോ. ജോര്‍ജ്ജ് ചെറിയാന്‍, കൊഗ്നിസെന്‍റ് ഇന്ത്യ സിഎംഡി രാജേഷ് വാര്യര്‍,ലേബര്‍ കമ്മീഷണറേറ്റ് സെക്രട്ടറി ഡോ. കെ വാസുകി, ഐഐടി പാലക്കാട് ഡയറക്ടര്‍ പ്രൊഫ. എ ശേഷാദ്രി ശേഖര്‍ എന്നിവര്‍ പങ്കെടുക്കും.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments