Monday, March 23, 2026
No menu items!
HomeCareer / job vacancyഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ വാക്ക് ഇൻ ഇന്റർവ്യൂ

ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മേയ് 3 ന് രാവിലെ 11 ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

നഴ്സിംഗ് സ്റ്റാഫ്: 1 ഒഴിവ് (ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ) യോഗ്യത : ജനറൽ നഴ്സിംഗ് / ബി.എസ്.സി നഴ്സിംഗ്. പ്രായം: 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.

സൈക്കോളജിസ്റ്റ് (പാർട്ട് ടൈം): 1 ഒഴിവ്. യോഗ്യത: എം.എസ്.ഡബ്ല്യു / എം.എ (സൈക്കോളജി). പ്രായം: 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.

ക്ലീനിംഗ് സ്റ്റാഫ്: 1 ഒഴിവ് (ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ). യോഗ്യത: അഞ്ചാം ക്ലാസ്. പ്രായം: 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ : 0471 2348666, വെബ്സൈറ്റ്: www.keralasamakhya.org.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments