Saturday, December 20, 2025
No menu items!
HomeCareer / job vacancyഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ(IMD) 22 തസ്തികകളിലായി 134 ഒഴിവുകൾ

ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ(IMD) 22 തസ്തികകളിലായി 134 ഒഴിവുകൾ

ന്യൂഡൽഹി: ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ(ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് -IMD) 22 തസ്തികകളിലായി 134 ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയ​ന്റിസ്റ്റ് തസ്തികയിൽ വിവിധ ഗ്രേഡുകളിലും സയന്റിഫിക് അസിസ്റ്റന്റ്, അഡ്മിൻ അസിസ്റ്റന്റ് തസ്തികകളിലുമാണ് ഒഴിവുള്ളത്.

ഡൽഹി, പൂനൈ ഉൾപ്പടെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം. ഡിസംബർ 14 (14-12-2025) വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിവിധ തസ്തികകളിലായി പ്രതിമാസം 29,200 രൂപ മുതൽ 123100 രൂപ വരെ ശമ്പളവും വീട്ടുവാടക അലവൻസും വേതനമായി ലഭിക്കും.

പ്രോജക്ട് സയന്റിസ്റ്റ് E

ഒഴിവുകളുടെ എണ്ണം : ഒന്ന്

ശമ്പളം : 123100 രൂപയും വീട്ടുവാടക അലവൻസും (HRA)

പ്രായപരിധി : (14-12-2025 ന്) 50 വയസ്സ്

യോഗ്യത: എംഎസ്‌സി /ബി ടെക്,

ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം,

പ്രവൃത്തിപരിചയം: 11 വർഷം

പ്രോജക്റ്റ് സയന്റിസ്റ്റ് III
ഒഴിവുകളുടെ എണ്ണം: 13

ശമ്പളം: 78000 രൂപയും വീട്ടുവാടക അലവൻസും (HRA)

പ്രായപരിധി: (14-12-2025 ന്) 45 വയസ്സ്

യോഗ്യത: എംഎസ്‌സി /ബി ടെക്,

ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം,
പ്രവൃത്തിപരിചയം: ഏഴ് വർഷം

പ്രോജക്റ്റ് സയന്റിസ്റ്റ് II
ഒഴിവുകളുടെ എണ്ണം: 29

ശമ്പളം: 67000 രൂപയും വീട്ടുവാടക അലവൻസും (HRA)

യോഗ്യത:എംഎസ്‌സി /ബി ടെക്, ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം,

പ്രവൃത്തിപരിചയം മൂന്ന് വർഷം

പ്രായപരിധി (14-12-2025 ന്) 40 വയസ്സ്

പ്രോജക്റ്റ് സയന്റിസ്റ്റ് I
ഒഴിവുകളുടെ എണ്ണം : 64

ശമ്പളം: 56000 രൂപയും വീട്ടുവാടക അലവൻസും(HRA)

യോഗ്യത:എംഎസ്‌സി /ബി ടെക്,

ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം.

പ്രായപരിധി: (14-12-2025 ന്) 35വയസ്സ്

സയന്റിഫിക് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 25

ശമ്പളം: 29200 രൂപയും വീട്ടുവാടക അലവൻസും (HRA)

യോഗ്യത: സയൻസ്/കമ്പ്യൂട്ടർ/ഐടി/ഇലക്ട്രോണിക്സ്/ടെലികോം എന്നിവയിൽ ബിരുദം.

പ്രായപരിധി: (14-12-2025 ന്) 30 വയസ്സ്

അഡ്മിൻ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : രണ്ട്

ശമ്പളം :29200രൂപയും വീട്ടുവാടക അലവൻസും (HRA)

യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി:(14-12-2025 ന്) 30 വയസ്സ്

എല്ലാ തസ്തികകളിലേക്കും പ്രായപരിധി സംബന്ധിച്ച് അർഹരായവർക്ക് സർക്കാർ ഉത്തരവ് അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും.

മിഷൻ മൗസം സ്കീമിന് കീഴിൽ, കാലാവസ്ഥാ ശാസ്ത്ര മേഖലയിലെയും അനുബന്ധ മേഖലകളിലെയും വിവിധ ഗവേഷണ വികസന പരിപാടികളുമായി ബന്ധപ്പെട്ടാണ് ഈ നിയമനങ്ങൾ നടത്തുന്നത്. ഈ നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക.

പ്രാരംഭ നിയമനം ഒരു വർഷത്തേക്ക് ആയിരിക്കും, പ്രകടനത്തെ അടിസ്ഥാനമാക്കി, 2026 മാർച്ച് 31 വരെയോ അല്ലെങ്കിൽ പ്രോജക്ട് അവസാനിപ്പിക്കുന്നതുവരെയോ ആയിരിക്കും. കരാർ. വർഷം തോറും നീട്ടാവുന്നതായിരിക്കും കരാർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments