ശ്രീഹരികോട്ട: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണം വിജയകരം. ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിടി 01) ആണ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.
ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന യാത്രികരെ തിരിച്ച് ഭൂമിയിലെത്തിക്കുന്ന പാരച്യൂട്ട് സംവിധാനത്തിന്റെ പരീക്ഷണമാണ് ഇത്. പരീക്ഷണം വിജയകരമാണെന്ന് ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു.
ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ഇന്ത്യൻ വ്യോമസേന, നാവികസേന, ഡിആർഡിഒ, കോസ്റ്റ് ഗാർഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഐഎസ്ആർഒ പരീക്ഷണം പുർത്തിയാക്കിയത്. ക്യാപ്സൂളിനെ 4000 മീറ്റർ ഉയരത്തിലേക്കൈത്തിച്ച് കടലിലേക്ക് തിരിച്ചിറക്കുകയായിരുന്നു.
ചിനൂക് ഹെലികോപ്റ്ററിൽ അഞ്ച് ടൺ ഭാരമുള്ള ഒരു ഡമ്മി ക്രു ക്യാപ്സൂൾ ഉയർത്തുകയും, അത് പാരച്യൂട്ട് വഴി സ്പ്ലാഷ് ഡൗൺ ചെയ്യുന്നതുമാണ് പരീക്ഷണം നടത്തിയത്



