കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും സമൂഹത്തിലെ സ്വാധീനവും ചര്‍ച്ച ചെയ്യുന്ന ദ്വിദിന ജെനറേറ്റീവ് എഐ കോണ്‍ക്ലേവിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) ഒ.ബി.എയുമായി ചേർന്നാണ് കോൺ ക്ലേവ് സംഘടിപ്പിക്കുന്നത്. പരിവർത്തന സാധ്യതകളും സമൂഹത്തി ലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും രണ്ടുദിവസ ത്തെ കോൺക്ലേവിൽ ചർച്ച ചെയ്യും.
ബോൾഗാട്ടിലുലു ഗ്രാൻഡ് ഹയാത്ത് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇന്നു രാവിലെ 10.15ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ.വി.വേണു, നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ എം.എ യൂസഫലി തുടങ്ങിയവർ പങ്കെടുക്കും. രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സംവേദനാത്മക സെ ഷനുകൾ എന്നിവയാണ് പ്രധാന അജണ്ട. എ.ഐ സാങ്കേതികവിദ്യ യിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധി ക്കുന്ന സംവിധാനങ്ങളും ഒരുക്കും. മന്ത്രിമാർ, ഐ.ബി.എം അംഗ ങ്ങൾ, വ്യവസായ ടെക്നോളജി പ്രമുഖർ തുടങ്ങിയവർ എ.ഐയു ടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടും.
ഡെവലപ്പർമാർ, വ്യവസായ പ്രമുഖർ, സർവകലാശാലകൾ, വിദ്യാർ സ്ഥികൾ, അനലിസ്റ്റുകൾ സർക്കാർ ഉദ്യോഗസ്ഥർ, ഐ.ബി.എമ്മി ന്റെ പങ്കാളികൾ തുടങ്ങിയവർ കോൺക്ലേവിന്റെ ഭാഗമാകും. ഡെ മോകൾ, ആക്ടിവേഷനുകൾ, വ്യവസായ വിദഗ്ധരുമായുള്ള കൂടികാഴ്ച എന്നിവയും കോൺക്ലേവിൽ ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഐ.ബി.എം വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മു ഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്.ഹരികിഷോർ, കെ.എസ്.ഐ.ഡി. സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു.