ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ (IPPB) ജോലി നേടാൻ അവസരം. ഗ്രാമിൻ ഡാക്ക് സേവക് എക്സിക്യൂട്ടീവ് തസ്തികയിൽ 348 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കേരളത്തിലും ഒഴിവുകളുണ്ട്. 30,000 രൂപ വരെ ശമ്പളം ലഭിക്കാവുന്ന ഈ ജോലിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.20 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കും. ബിരുദത്തിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ ഓൺലൈൻ ടെസ്റ്റ് നടത്തും
ഉദ്യോഗാർത്ഥികൾക്ക് ഐ പി പി ബിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മറ്റു തരത്തിലുള്ള അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 29. കൂടുതൽ വിവരങ്ങൾക്ക് https://www.indiapost.gov.in/banking-services/ippb സന്ദർശിക്കുക



