Tuesday, July 8, 2025
No menu items!
Homeവാർത്തകൾഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക 
പ്രദര്‍ശനം ഇന്ന് തുടങ്ങും

ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക 
പ്രദര്‍ശനം ഇന്ന് തുടങ്ങും

കൊച്ചി: കേരളത്തെ അന്താരാഷ്ട്ര വ്യവസായഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക പ്രദർശനം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെള്ളി രാവിലെ പത്തിന് തുടങ്ങും. ശനി വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, കെ എൻ ബാല​ഗോപാൽ, കെ രാജൻ, പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. വ്യാവസായികോപകരണങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെയും വിദേശത്തെയും മുന്നൂറോളം സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. റോബോട്ടുകൾ, വിവിധ വ്യവസായ ആവശ്യങ്ങൾക്കുള്ള സെൻസറുകൾ, സോഫ്റ്റ്-വെയറുകൾ എന്നിവയുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന വ്യവസായവകുപ്പ്, കിൻഫ്ര, സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി), കേന്ദ്ര എംഎസ്എംഇ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ സംസ്ഥാന ചെറുകിടവ്യവസായ അസോസിയേഷനും (കെഎസ്എസ്ഐഎ) മെട്രോ മാർട്ടും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. നിർമിതബുദ്ധി ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുള്ള ശിൽപ്പശാലകളും സെമിനാറുകളും നടക്കും. വ്യവസായ വിദ​ഗ്ധർ, നിക്ഷേപ സ്ഥാപന മേധാവികൾ, വിവിധ ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും. മേളയിൽ കെഎസ്ഐഡിസിയുടെ വിവിധ പദ്ധതികൾ അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. പ്രദർശനം 15ന് സമാപിക്കും. രാവിലെ പത്തുമുതൽ വൈകിട്ട്‌ ആറുവരെയാണ് സന്ദർശനസമയം. പ്രവേശനം സൗജന്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments