Tuesday, December 23, 2025
No menu items!
Homeവാർത്തകൾഇനിമുതല്‍ അങ്കണവാടി കുഞ്ഞുങ്ങള്‍ക്കായി 'കുഞ്ഞൂസ് കാര്‍ഡ്'

ഇനിമുതല്‍ അങ്കണവാടി കുഞ്ഞുങ്ങള്‍ക്കായി ‘കുഞ്ഞൂസ് കാര്‍ഡ്’

തിരുവനന്തപുരം: ഇനിമുതല്‍ അങ്കണവാടി കുഞ്ഞുങ്ങള്‍ക്കായി ‘കുഞ്ഞൂസ് കാര്‍ഡ്’. കുഞ്ഞിന്റെ പ്രായത്തിന് അനുസൃതമായ ശാരീരിക വളര്‍ച്ച ബൗദ്ധിക വളര്‍ച്ച ഒക്കെ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് കുഞ്ഞൂസ് കാര്‍ഡ്. ഇന്ന് കുഞ്ഞൂസ് കാര്‍ഡിന്റെ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. വളര്‍ച്ചാ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയ വികാസം തിരിച്ചറിയണം എന്നതിനാല്‍ ആരോഗ്യം എന്ന തലക്കെട്ടില്‍ സംസാരം, കേള്‍വി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ ചേര്‍ത്തിട്ടുണ്ട്. ദന്താരോഗ്യം കുട്ടികളുടെ സമഗ്ര വികാസത്തില്‍ വളരെ ഗൗരവമായ പങ്കുവഹിക്കുന്നു എന്നതിനാല്‍ അത് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാല് ക്വാര്‍ട്ടറുകളിലായി കുഞ്ഞിന്റെ വികാസം വിലയിരുത്തേണ്ടതിനാല്‍ ഉയരവും തൂക്കവും 4 തവണയായി കാര്‍ഡില്‍ രേഖപ്പെടുത്താനാകും. കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അലര്‍ജി, കുത്തിവെപ്പിന്റെ വിവരങ്ങള്‍, ഹാജര്‍ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാര്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ അധികമായി ചേര്‍ത്തിട്ടുണ്ട്. അങ്കണവാടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍ 3 നിറങ്ങളിലുള്ള ബബിളുകള്‍ ആയി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവര്‍ത്തനങ്ങള്‍ എങ്കില്‍ പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കില്‍ മഞ്ഞ, സാധിക്കുന്നില്ല എങ്കില്‍ ചുവപ്പ് എന്നിവയാണ് ബബിളുകള്‍. കുഞ്ഞിന് ഏതെങ്കിലും പ്രവര്‍ത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ വിദഗ്ധ പരിശോധനയ്ക്കായി റഫറല്‍ സേവനവും നല്‍കാം എന്നതാണ് കാര്‍ഡിന്റെ സവിശേഷത. ഈ തിരിച്ചറിവ് അങ്കണവാടി പ്രവര്‍ത്തകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ മുന്‍കൂട്ടി നടത്തുന്നതിനും സഹായിക്കുന്നു. ആരോഗ്യവകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്തമായ ഇടപെടലിന് ഈ കാര്‍ഡ് സഹായിക്കും. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉള്‍പ്പെടുന്ന ടെക്നിക്കല്‍ കമ്മിറ്റിയാണ് കാര്‍ഡിന് രൂപ നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments