Friday, February 13, 2026
No menu items!
Homeവാർത്തകൾഇനി ഒറ്റ വിസയിൽ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

ഇനി ഒറ്റ വിസയിൽ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

കുവൈറ്റ് സിറ്റി: ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ( GCC tourist visa) ഈ വര്‍ഷം നിലവില്‍ വരും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ആണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങള്‍ വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ ചേര്‍ക്കുന്ന നടപടിക്രമം പൂര്‍ത്തിയാകുന്നതോടെ ഏകീകൃത ടൂറിസ്റ്റ് വിസ നിലവില്‍ വരും. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നി 6 ഗള്‍ഫ് രാജ്യങ്ങളാണ് ഒറ്റ ടൂറിസ്റ്റ് വിസയില്‍ സന്ദര്‍ശിക്കാനാകുക. പദ്ധതി ഇനിയും നീണ്ടുപോകില്ലെന്ന് കുവൈറ്റില്‍ ചേര്‍ന്ന ജിസിസി വിദേശ കാര്യമന്ത്രിമാരുടെ യോഗം അറിയിച്ചു. ഷെന്‍ഗന്‍ വീസ മാതൃകയില്‍ ഏകീകൃത വിസ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഓരോ ജിസിസി രാജ്യം വിസിറ്റ് ചെയ്യാനും പ്രത്യേകം വിസ എടുക്കണം. ഇത് സമയനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇനി സിംഗിള്‍ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും വിസിറ്റ് ചെയ്യാന്‍ കഴിയുന്നതോടെ മേഖലയിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര സാമ്പത്തിക മേഖലകള്‍ക്കു കരുത്ത് പകരും. വര്‍ഷാവസാനത്തിന് മുമ്പ് ഒരു ഏകീകൃത ഗള്‍ഫ് വിസ സംവിധാനം അന്തിമമാക്കാന്‍ കഴിയുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍-ബുദൈവി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments