ഇടുക്കി: മാങ്കുളം മേഖലയിലെ കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഓർഗാനിക് സ്പൈസസ് ഉൾപ്പെടുത്തികൊണ്ട് കാഡ്സ് മാങ്കുളം മസാല മിക്സ് പുറത്തിറക്കി. സ്പൈസ്സ് ബോർഡ് ഡയറക്ടർ ദർമേന്ദ്ര ദാസ്, കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കലിന് കൈമാറി ഉത്ഘാടനം നിർവഹിച്ചു. കാഡ്സിന്റെ എറണാകുളം, തൊടുപുഴ ഔട്ലെറ്റുകളിൽ മാങ്കുളം മസാല കൂട്ടുകൾ ലഭ്യമാണ് .



