Tuesday, February 10, 2026
No menu items!
Homeവാർത്തകൾഇടുക്കി കല്ലാർകുട്ടി ഡാം തുറക്കാൻ അനുമതി; ജാഗ്രത നിർദേശം നൽകി

ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കാൻ അനുമതി; ജാഗ്രത നിർദേശം നൽകി

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കാൻ അനുമതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവിൽ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. അതേസമയം, ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുളള റോഡ് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ പൊതുജനങ്ങൾക്ക് നിർദേശം നൽകി. ശക്തമായി പെയ്യുന്ന മഴയിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. രാത്രിയാത്രകൾ കഴിവതും ഒഴിവാക്കണം. ദുരന്തസാധ്യതയുള്ള ഇടങ്ങളിൽ മഴ ഉണ്ടായാൽ ഉടൻ തന്നെ ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി നിർദേശം നൽകി.

ജില്ലാ കളക്ടർമാർക്ക് വിവിധ സാഹചര്യങ്ങൾ നേരിടാൻ ഓരോ കോടി രൂപ നൽകി. കൂടാതെ തദ്ദേശസ്ഥാപനങ്ങൾക്കും പണം അനുവദിച്ചു. പഞ്ചായത്ത് ഒരു ലക്ഷം, മുനിസിപ്പാലിറ്റികൾക്ക് 3 ലക്ഷം, കോർപ്പറേഷൻ 5ലക്ഷം എന്നിങ്ങനെ നൽകിയിട്ടുണ്ട്. 9 NDRF ടീമുകൾ ജൂൺ ഒന്നു മുതൽ സജ്ജമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments