തൊടിയൂർ: ഇടക്കുളങ്ങര ശ്രീദേവീ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവവും വിജയദശമി ഉത്സവവും നാളെ മുതൽ 13 വരെ നടക്കും. നാളെ രാവിലെ 8ന് ദേവീ ഭാഗവതപാരായണം, 11ന് പന്തിരുനാഴി സദ്യ, വൈകിട്ട് 6ന് ദീപാരാധന ദീപാലങ്കാരം, 6.35ന് ചലച്ചിത്ര പിന്നണി ഗായകൻ അനു വി. സുദേവിന്റെ സംഗീത സദസ്. 4 വൈകിട്ട് 6.35ന് തൃക്കോ തമംഗലം സഞ്ജയ് ശിവയുടെ സംഗീതസദസ്. 5 വൈകിട്ട് 6.35ന്ഹരിരാഗ്നന്ദന്റെ സംഗീതസദസ്.6 വൈകിട്ട് 6.35 ന്സംഗീതരത്നം ഡോ.ജി.എസ്.ബാലമുരളിയുടെ സംഗീതസദസ്. 7-വൈകിട്ട് 6.30ന്ഡോ.പാർവ്വതി അനൂബിന്റെ സംഗീതസദസ്.8 വൈകിട്ട് 6.30ന് മൂഴിക്കുളം വിവേകിന്റെ സംഗീതസദസ്, 9 വൈകിട്ട് 6.35ന് തേക്കടി രാജന്റെ സംഗീത സദസ്. 10 വൈകിട്ട് 6.35ന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ സംഗീതസദസ്, 11 വൈകിട്ട് 6.35ന് പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീത സദസ്. 12 വൈകിട്ട് 5.30ന് ചെണ്ടക്കളരി ഇടക്കുളങ്ങര അവതരിപ്പിക്കുന്ന ചെണ്ടക്കളരി, 6.35ന് ചെന്നൈ രത്നപ്രഭയുടെ സംഗീതസദസ്. 13നു രാവിലെ 7.50ന് പൂജ എടുപ്പ്, 8ന് വിദ്യാരംഭം, 8.30ന് കരുനാഗപ്പള്ളി സൗപർണിക സ്കൂൾ ഓസിക്കിലെ കുട്ടികളുടെ സംഗീതാരാധന, രാത്രി 8ന് സൂപ്പർഹിറ്റ് ഗാനമേള.
ഇടക്കുളങ്ങര ശ്രീദേവീ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം നാളെ മുതൽ
RELATED ARTICLES



