ഒറ്റപ്പാലം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാടിന്റെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം മേഖല സംഘടിപ്പിച്ച സാന്ത്വന സഹായ വിതരണവും സാന്ത്വന കൂട്ടായ്മ സംഗമവും ഒറ്റപ്പാലം എം എൽ എ അഡ്വക്കേറ്റ് കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ഒറ്റപ്പാലം മേഖല ഒറ്റപ്പാലം ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രിയിൽ സംഘടിപ്പിച്ച സാന്ത്വന സംഗമത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. ഫോട്ടോഗ്രാഫർ അസോസിയേഷൻ പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികൾ ഒറ്റപ്പാലം മേഖല ഭാരവാഹികൾ വിവിധ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.



