Tuesday, December 23, 2025
No menu items!
Homeവാർത്തകൾആർടിഐ ക്ലബ്ബുകൾ അഴിമതിക്കെതിരെ പോരാടാൻ: വിവരാവകാശ കമ്മിഷ്ണർ

ആർടിഐ ക്ലബ്ബുകൾ അഴിമതിക്കെതിരെ പോരാടാൻ: വിവരാവകാശ കമ്മിഷ്ണർ

കായംകുളം: അഴിമതി സാമൂഹിക ജീവിതത്തെ ചുറ്റിപ്പിടിച്ചിരിക്കുന്ന വർത്തമാന കാലത്ത് അതിനെതിരെ പോരാടാനുള്ള വേദികളായാണ് ആർ ടി ഐ ക്ലബ്ബുകൾക്ക് രൂപം നല്കുന്നതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷ്ണർ ഡോ.എ.അബ്ദുൽ ഹക്കിം പറഞ്ഞു. സർക്കാർ പണം നേരിട്ടോ പരോക്ഷമായോ ചെലവിടുന്ന എല്ലാ സ്ഥാപനങ്ങൾക്കും വിവരാവകാശ നിയമം ബാധകമാണ്. കർഷകൻ നിരോധിക്കപ്പെട്ട കീടനാശിനി ഉപയോഗിച്ചാലും വ്യവസായ സ്ഥാപനം അന്തരീക്ഷം മലിനമാക്കിയാലും വിവരാവകാശ നിയമം രക്ഷയ്ക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.

റസിഡൻറ്സ് അസോസിയേഷനുകളിലെ ആർടിഐ ക്ലബ്ബുകളുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായംകുളം ഗാന്ധിനഗർ റസിഡൻറ്സ് അസോസിയേഷനെ നോഡൽ ഏജൻസിയായും അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് സാബിർ സാഹിബിനെ ജില്ലാ കോഡിനേറ്ററായും പ്രഖ്യാപിച്ചു. ആർടിഐ ക്ലബ്ബുകളുടെ പ്രവർത്തനം സംബന്ധിച്ച മോഡ്യൂൾ ബ്രോഷർ കമ്മിഷണർ കോഡിനേറ്റർക്ക് കൈമാറി.

വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ നഗരസഭാ ചെയർപേഴ്സൺ പി.ശശികല വിതരണം ചെയ്തു. റസിഡൻറ്സ് അസോസിയേഷനുകൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് ഡിവൈഎസ്പി:എൻ. ബാബുക്കുട്ടനെ പൗരാവലി ആദരിച്ചു. അനി ഹമീദിൻറെ ചിരട്ടയിലുള്ള കരകൗശല പ്രദർശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഗാന്ധിനഗർ റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ലിയാക്കത്ത് പറമ്പി അധ്യക്ഷനായി. എംഎസ് എം കോളജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ്താഹ, ഭാരവാഹികളായ നിസാർ ഇദ് രീസ്, നസീബ്ഖാൻ, അൻവർസലാഹുദ്ദീൻ, റിയാസ് പുലരി, ബാബു കിഴക്കേയ്യത്ത്, സലാഷ് വാലയ്യത്ത്,ഹഫീസ് മുല്ലശ്ശേരി, അനീഷ ജസീൽ, ഷറഫുദ്ദീൻ കളത്തിൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments