ചെങ്ങമനാട്: ആശ്വാസ് ഓക്സിലറി ഗ്രൂപ്പിന്റെ മലയാറ്റൂർ നിലീശ്വരം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വാർഷികം ആഘോഷിച്ചു. ആശ്വാസ് ഓക്സിലറി ഗ്രൂപ്പിന്റെ വാർഡ് ടീം ലീഡർ അശ്വതി അഖിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിൽസൻ കോയിക്കര ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്, സിഡിഎസ് ചെയർപേഴ്സൺ ഷൈനി അവറാച്ചൻ, സിഡിഎസ് മെമ്പർ സുമതി സലിം, ആശാവർക്കർ ലളിതാ ബേബി, മഞ്ജു അനൂപ്, സൗമ്യ ജിൽസൺ എന്നിവർ സംസാരിച്ചു. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികളും, സ്നേഹവിരുന്നും വാർഷിക ആഘോഷിൽ ഉണ്ടായിരുന്നു.



