Saturday, August 15, 2026
No menu items!
Homeവാർത്തകൾആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചു.

ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹ്യസുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. പരിഷ്‌കരിച്ച നിരക്കിന് വെള്ളിയാഴ്ച മുതല്‍ പ്രാബല്യമുണ്ടായിരിക്കും. തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, 100 ശതമാനം ഭിന്നശേഷിയുള്ളവര്‍, കിടപ്പിലായ രോഗികള്‍, കാന്‍സര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗബാധിതര്‍, വയോജന രോഗികള്‍ എന്നിവരെ പരിചരിക്കുന്നവര്‍ക്കാണ് ആശ്വാസകിരണം പദ്ധതിയിലൂടെ ധനസഹായം നല്‍കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments