Monday, February 16, 2026
No menu items!
Homeവാർത്തകൾആശാ വർക്കേഴ്സ് രാപ്പകൽ സമര യാത്ര - കുറവിലങ്ങാട്ട് വൻ സ്വീകരണമൊരുക്കും

ആശാ വർക്കേഴ്സ് രാപ്പകൽ സമര യാത്ര – കുറവിലങ്ങാട്ട് വൻ സ്വീകരണമൊരുക്കും

കുറവിലങ്ങാട്: കേരള ആശാവർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്ന രാപ്പകൽ സമര യാത്രയ്ക്ക് ജൂൺ 4ന് കുറവിലങ്ങാട്ട് വമ്പിച്ച സ്വീകരണം നൽകും. ബേബി തൊണ്ടാംകുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി ഉദ്ഘാടനം ചെയ്തു ആശാവർക്കേഴ്സ് ജില്ലാ നേതാക്കളായ ആശാ രാജ്, ഷൈനി എൻ കെ, ബിജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കെപിസിസി അംഗം ടി ജോസഫ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അൽഫോൻസാ ജോസഫ്, ജോസ് മാത്യു, ശ സജി ജേക്കബ്, യു ഡി മത്തായി, എം ജെ സണ്ണി എന്നിവർ പ്രസംഗിച്ചു സമര യാത്രയെ സ്വീകരിക്കുന്നതിനായി ശ്രീ കെ പി വിജയൻ ജനറൽ കൺവീനറായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു ഷൈല ചാക്കോ, സിന്ധു രവീന്ദ്രൻ, മേരിക്കുട്ടി ബിജു മാത്യു, ജോയിസ് അലക്സ്, ലതിക സാജു എ ജെ സാബു,എം എം ജോസഫ്, ടെസ്സി എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments