Sunday, December 21, 2025
No menu items!
Homeവാർത്തകൾആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍

ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്‍

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐ ഒ സി ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ഇന്ത്യന്‍ ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധനശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ല. ഇന്ധനവും എല്‍ പി ജിയും ഐ ഒ സിയുടെ എല്ലാ വില്‍പനകേന്ദ്രങ്ങളിലും ലഭ്യമാണ്, ഐ ഒ സി എക്‌സിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കൂടുതല്‍ മെച്ചപ്പെട്ട സേവനം ഒരുക്കാന്‍ ഉപഭോക്താക്കള്‍ അനാവശ്യ തിരക്ക് ഒഴിവാക്കുകയും സമാധാനം പാലിക്കുകയും വേണമെന്നും ഐ ഒ സി കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments