കായംകുളം: മൃദംഗത്തിൽ തുടക്കം കുറിച്ച ആർ ആദിശേഷിന് കന്നി വിജയ തിളക്കം. റവന്യൂ ജില്ലാ കലോത്സവത്തിൽ മൃദംഗത്തിൽ ഒന്നാമതെത്തി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് അർഹത നേടിയത്. ചെട്ടികുളങ്ങര ഗവ. ജിവി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആദിശേഷിന് ചെറുപ്പം മുതലെ മേളത്തോട് പ്രിയമായിരുന്നു. എടത്വ വിനോദ് ചന്ദ്രൻ, തിരുവല്ല അഭിജിത്ത് എന്നിവരുടെ ശിക്ഷണത്തിലാണ് മൃദംഗ പരിശീലനം നടത്തിയത്. ഹരിപ്പാട് മുട്ടം രജതാദ്രിയിൽ രജിത് കുമാറിൻ്റെയും മായാദേവിയുടെയും മകനാണ്. സഹോദരി: ആർ അദ്വിക