Monday, December 22, 2025
No menu items!
HomeCareer / job vacancyആലപ്പുഴ ജില്ലയിൽ എംപ്ലോയിമെന്റ്റ് എക്സ്ചേഞ്ചിന് കീഴിൽ മെഗാ തൊഴിൽമേള

ആലപ്പുഴ ജില്ലയിൽ എംപ്ലോയിമെന്റ്റ് എക്സ്ചേഞ്ചിന് കീഴിൽ മെഗാ തൊഴിൽമേള

കായംകുളം: ജില്ല എംപ്ലോയ്മെൻ്റ് എക്സ‌്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെൻ്ററും സെൻ്റ് മൈക്കൾസ് കോളേജ് ചേർത്തലയും സംയുക്തമായാണ് ‘നിയുക്തി 2024’ എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നത്. തൽപരരായ ഉദ്യോഗാർഥികൾക്ക് നവംബർ 2ന് ശനിയാഴ്ച സെന്റ് മൈക്കൾസ് കോളേജിൽ നടത്തുക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. 20ൽ പരം സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കാണ് അവസരം.

യോഗ്യത
എസ്.എസ്.എൽ.സി, പ്ലസ്‌ടൂ, ഡിപ്ലോമ, ഐ. റ്റി. ഐ. ബിരുദം, ബിരുദാന്തര ബിരുദം, നേഴ്സിംഗ്, ഹോസ്‌പിറ്റൽ അറ്റൻ്റർ, കെയർ അസിസ്റ്റൻ്റ് എന്നിങ്ങനെ വിവിധ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.

18 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഉദ്യോഗാർഥികൾ നവംബർ 2ന് രാവിലെ 9 മണിക്ക് ബയോഡാറ്റയുടെ 6 പകർപ്പ്, അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി സെൻ്റ് മൈക്കിൾ കോളജിൽ എത്തിച്ചേരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments