ആരാധനാലയങ്ങളിലെ ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണമെന്ന് ഹെെക്കോടതി. ഈ കാര്യത്തിൽ ഇരട്ട നീതി പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ടിനുള്ള അനുമതിക്ക് ചട്ടങ്ങളിൽ ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വെടിക്കെട്ട് നടത്തുണമെങ്കിൽ ഫയർ ഡിസ്പ്ലേ അസിസ്റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കണം. ഈ നിയമനത്തോടെയുള്ള എക്സ്പ്ലോസീവ്സ് കൺട്രോളറുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ വെടിക്കെട്ടിനുള്ള അനുമതിക്ക് അപേക്ഷിക്കാൻ സാധിക്കൂ.