Thursday, February 19, 2026
No menu items!
Homeവാർത്തകൾആനാട് ആയുർവേദ ആശുപത്രിയിൽ ഇ ഹോസ്പിറ്റൽ സംവിധാനം ആരംഭിച്ചു

ആനാട് ആയുർവേദ ആശുപത്രിയിൽ ഇ ഹോസ്പിറ്റൽ സംവിധാനം ആരംഭിച്ചു

ആനാട് ആയുർവേദ ആശുപത്രിയിൽ ഇ ഹോസ്പിറ്റൽ സംവിധാനം ആരംഭിച്ചു. നെടുമങ്ങാട് ആനാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പുതുതായി ആരംഭിച്ച E- ഹോസ്പിറ്റൽ സംവിധാനത്തിന്റെയും സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകളുടെയും സൗജന്യ വെരിക്കോസ് വെയിൻ നിർണയ ക്യാമ്പിന്റെയും ഉദ്ഘാടനം ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ. ശ്രീകല നിർവഹിച്ചു.

ആനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പാണയം നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ, വാർഡ് മെമ്പർ കവിത പ്രവീൺ, ആശുപത്രി വികസന സമിതി അംഗങ്ങളായ ഹരിദാസ്, മുരളീധരൻ നായർ, വഞ്ചുവം ഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്ഥാപനത്തിൻ്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി. ജെ സെബി സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ. ദീപാരാജ് കൃതജ്ഞതയും രേഖപ്പെടുത്തി. വെരിക്കോസ് വെയിൻ നിർണ്ണയ ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് മർമ്മ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. രോഹിത് ജോൺ സംസാരിച്ചു.

100 പേർക്കാണ് ഈ സൗജന്യ സേവനം ലഭ്യമാക്കിയത്. ഡോ.വിഷ്ണു മോഹൻ ഡോ പൂർണിമ പ്രേംചന്ദ്, സീനിയർ നഴ്സുമാരായ അജിത, ശ്രീദേവി സ്ഥാപനത്തിലെ മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments