മലയിന്‍കീഴ് : ആള്‍ കേരള ഡോക്യൂമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ മലയിന്‍കീഴ് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ചൊവ്വാഴ്ച മലയിന്‍കീഴ് നടന്ന പരിപാടി കുന്നത്തുകാല്‍ വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പീതാംബരന്‍ അധ്യക്ഷനായി. ഖജാന്‍ജി ജയപ്രഭ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സുരേഷ് എം.ജി, എസ്.രമ, ഗംഗാധരന്‍നായര്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.



