Monday, July 7, 2025
No menu items!
Homeവാർത്തകൾആതൻസിൽ ആളിപ്പടർന്ന് കാട്ടുതീ; ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചു

ആതൻസിൽ ആളിപ്പടർന്ന് കാട്ടുതീ; ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചു

ആതൻസ്: ഗ്രീസ് തലസ്ഥാനമായ ആതൻസിനു സമീപം പെന്റെലിയിൽ കാട്ടുതീ പടരുന്നു. നിയന്ത്രണ വിധേയമല്ലാത്ത രീതിയിലാണ് തീ ആളിപ്പടരുന്നത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. നിരവധി വീടുകൾ അഗ്നിക്കിരയായി. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങൾ ആതൻസിലേക്ക് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നീ രാജ്യങ്ങളാണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.

650 അഗ്നിരക്ഷാ പ്രവർത്തകരും 200ലേറെ അഗ്നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയൽ ഫയർ ഫൈറ്റേഴ്സും ശ്രമിച്ചിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യമാണെന്നാണ് വിവരം. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസിൽ കാട്ടുതീ പടർന്നു പിടിച്ചത്. ഉഷ്ണ തരംഗം ശക്തമാവുന്നതിനിടയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നത് ഗ്രീസിൽ പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം മാത്രം 20 പേരാണ് രാജ്യത്തുണ്ടായ കാട്ടുതീയിൽ കൊല്ലപ്പെട്ടത്. 2018ൽ നൂറിലേറെ പേരും മരിച്ചു.

യൂറോപ്യൻ രാജ്യങ്ങളിലും കനത്ത ചൂട് തുടരുകയാണ്. ജർമനിയിൽ ഉഷ്ണതരംഗം ശക്തമായി. താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments