കൊല്ലം: അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ഇന്നലെ വൈകുന്നേരം മുതൽ ചത്തുപൊങ്ങി. ഫിഷറീസ് വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി. കായലിലെ പി.എച്ച് നിലവാരം അപകടകരമല്ലാ എന്നാണ് വകുപ്പ് പറയുന്നത്. ദേശീയപാത നിർമ്മാണത്തിലെ കോൺക്രീറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ കായലിൻ തള്ളുന്നതായി നാട്ടുകാൾ ആരോപിക്കുന്നു. കൂടുതൽ പരിശോധനയിലൂടെ മാത്രമേ വ്യക്തമായ കാരണം കണ്ടെത്താൻ കഴിയു എന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. ഈ പ്രദേശങ്ങൾ അതിരൂക്ഷമായ ദുർഗന്ധത്താൽ നട്ടം തിരിയുകയാണ്.



