അത്തോളി: ഗാന്ധിജയന്തി ദിനത്തിൽ അത്തോളി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടം “അഴകോടെ അത്തോളി” പൊതു ശുചീകരണവും, മിനി എംസിഎഫ് ഉദ്ഘാടനവും, സംഘടിപ്പിച്ചു. അത്തോളി ഹൈസ്കൂൾ പരിസരത്ത് വെച്ച് ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് സികെ റി ജേഷ് ജനപ്രതിനിധികളായ ഷീബ രാമചന്ദ്രൻ, സന്ദീപ് നാലുപുരക്കൽ, വാസവൻപൊയിലിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ രതീഷ് കെ, ഫർസത്, എൻ എസ് എസ് ഇൻ ചാർജ് അധ്യാപകൻ സുരേഷ് മാഷ് തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സ്വാഗതവും പതിമൂന്നാം വാർഡ് മെമ്പറും പിടിഎ പ്രസിഡണ്ടുമായ സന്ദീപ് നാല് പുരക്കൽ നന്ദിയും പറഞ്ഞു. അത്തോളി ടൗണിൽ ഹരിത കർമ്മ സേന അംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, വ്യാപാരി അംഗങ്ങൾ,മറ്റ് സന്നദ്ധസംഘടന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. വാർഡ് തലത്തിൽ മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ഘടകസ്ഥാപന ശുചീകരണവും നടന്നു.
അജൈവ മാലിന്യ ശേഖരണത്തിനായി നിർമ്മിച്ച മിനി എംസിഎഫ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ നിർവഹിച്ചു. പഞ്ചായത്ത് ഓഫീസിനു മുൻവശത്തായി പതിനഞ്ചാം വാർഡിലാണ് ആദ്യത്തെ മിനി എംസിഎഫ് സ്ഥാപിച്ചത്.
