മണ്ണയ്ക്കനാട് : കളിയും കരച്ചിലും കുസ്യതികളുമായി കുരുന്നുകൾ കലാലയ മുറ്റത്ത് ഒത്തുചേർന്നപ്പോൾ മധുരം നൽകിയും സ്വാഗതഗാനം പാടിയും പ്രവേശനോത്സവം വർണാഭമാക്കി സ്ക്കൂളുകൾ. അലങ്കരിച്ച ക്ലാസ് മുറികളിലേക്ക് കുട്ടികളെ സ്വീകരിച്ച് സ്കൂളുകളിൽ പ്രവേശനോത്സവത്തിന് തുടക്കമിട്ടു.
മരങ്ങാട്ടു പിള്ളി പഞ്ചായത്തു തല പ്രവേശനോത്സവം മണ്ണയ്ക്കനാട് ഗവ.യു.പി സ്ക്കൂളിൽ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ തുളസിദാസ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ജേക്കബ് ജോസ് അധ്യക്ഷതവഹിച്ചു. ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറിയിലേക്കും പ്രവേശനം നേടിയ കുട്ടികളെ പൂർവവിദ്യാർത്ഥിയും വികസന സമിതി അംഗവുമായ എസ് എൻ നീലകണ്ഠൻ സ്വീകരിച്ചു. വിവിധ സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സ്കൂളിന് ലഭിച്ച ബാഗ്,കുട, നോട്ട്ബുക്ക് എന്നിവയുടെ വിതരണം പിടിഎ പ്രസിഡൻറ് ജേക്കബ് ജോസ്, വികസന സമിതി അംഗം ശ്രീലത അനിൽ എന്നിവർ നിർവഹിച്ചു.