കുറിച്ചിത്താനം : രാമപുരം ഉപജില്ലാ കലോത്സവത്തിന് കൊടികയറി .കലകളുടെ ഓളം തീർത്ത് ‘കലയോളം’ വിളംബര ഘോഷയാത്ര ഇന്ന് രാവിലെ 10 മണിയ്ക്ക് കുറിച്ചിത്താനം കവലയിൽ നിന്നും മരങ്ങാട്ടുപിളളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എം തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.
വാദ്യമേളങ്ങുടെയും നിശ്ചല ദ്യശ്യങ്ങളുടെയും അകമ്പടിയോടെ ജനപ്രതിനിധികളും വിദ്യാർത്ഥികളും അധ്യാപകരും കുറിച്ചിത്താനം പൗരാവലിയും അണിനിരന്ന ഘോഷയാത്ര കലോത്സവ നഗരിയായ ശ്രീ കൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ എത്തിച്ചേർന്നപ്പോൾ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സ്വാഗത സംഘം ചെയർമാനുമായ ബൽജി ഇമ്മാനുവൽ പതാക ഉയർത്തി.
6 പഞ്ചായത്തുകളിൽ നിന്നുമായി 60 തിൽ പരം വിദ്യാലയങ്ങളിൽ നിന്നും 3000 ത്തോളം മത്സരാർത്ഥികൾ 12 വേദികളിലായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. ഒക്ടോബർ 22 ന് സമാപനം.തിങ്കളാഴ്ച രാവിലെ 10 മണിക്ക് കേന്ദ്രഫിഷറീസ്, മൃഗസംരക്ഷണ, ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോർജ് കുര്യൻ കലോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ.മോൻസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.
