തലപ്പിള്ളി: അഖില കേരള എഴുത്തച്ഛൻ സമാജം വള്ളിശ്ശേരി ശാഖയുടെ സേവസന്നദ്ധ സംഘടനയായ ദിനബന്ധുവിന്റെ ആഭിമുഖ്യത്തിൽ പത്തുവർഷമായി അയ്യപ്പഭക്തർക്കായി നടത്തുന്ന സമഗ്ര ആരോഗ്യപരിശോധന ക്യാമ്പിൽ ഇത്തവണയും നിരവധി അയ്യപ്പ ഭക്തർ പങ്കെടുത്തു. ദീനബന്ധു സ്വാതന്ത്യസമരത്തിൽ പ്രജാമണ്ഡലത്തിൻറെ ചരിത്ര സ്മരണ ഉണർത്തുന്നതിനായി സാധിച്ചതായി ക്യാമ്പ് ഉദ്ഘാടനം ചെയ്ത അഖിലകേരള എഴുത്തച്ഛൻ സമാജം തൃശ്ശൂർ ജില്ലാ പ്രസിടണ്ട് കെ.കെ.ജയറാം അറിയിച്ചു. ശാഖാ പ്രസിഡൻറ് ജയകൃഷ്ണൻ.ടി.മേപ്പിള്ളി അധ്യക്ഷനായിരുന്നു. ജൂബിലിമിഷൻ മെഡിക്കൽകോളേജ് ആണ് ക്യാമ്പിന് നേതൃത്വം നല്കി. ശാഖാ സെക്രട്ടറി രാജേഷ് അവിലിശ്ശേരി,ശാന്തകുമാരി ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർ നിത്യ ജയരാജൻ,ദിലീപ് എടത്തേടത്ത്, ബീന ലക്ഷമണകുമാർ,അർജ്ജുൻ രവി ,വിഷ്ണു രവി ,വിപിനചന്ദ്രൻ, രാജി മുരളി, രശ്മി മധു എന്നിവരും ക്യാമ്പിന് നേത്യത്വം നല്കിയ ഡോ:അരുൺ, എന്നിവർ പ്രസംഗിച്ചു.



