ചെങ്ങമനാട്: കേരള ക്രൈസ്തവ വിശ്വാസ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധനാണ് വിശുദ്ധ അന്തോണീസ്. ഈ വിശുദ്ധന്റെ തിരുനാൾ വളരെ ആഘോഷപൂർവ്വമാണ് ഓരോ വിശ്വാസികളും ആഘോഷിക്കുന്നത്. വിശുദ്ധ അന്തോണീസിന്റെ മധ്യസ്ഥത തേടിയെത്തുന്ന വിവിധ മതക്കാരുടെ സംഘമഭൂമിയാണ് എറണാകുളം ജില്ലയിലെ അയിരൂർ സെന്റ് ആന്റണീസ് പള്ളി. ഇവിടുത്തെ മതസൗഹാർദ്ദം നിറഞ്ഞ തിരുന്നാൾ വളരെ പ്രശ്തമാണ്. ഈ വർഷത്തെ തിരുനാൾ നവംബർ 22, 23, 24 തീയതികളിലാണ് ആഘോഷിക്കുന്നത്.
നവംബർ 22 ന് രാവിലെ 6:30 നുള്ള ദിവ്യബലിക്ക് ശേഷം ഫാദർ ജോസഫ് പ്ളാക്കൽ നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണവും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 5 നുള്ള സമാപന ശുശ്രൂഷയ്ക്ക് ഫാദർ ആൻറണി കല്ലുക്കാരൻ നേതൃത്വം നൽകും. ഇതോട് അനുബന്ധിച്ച് മൂഴിക്കുളം ഫൊറോന വികാരി ഫാ. ഡോ. സേവൃർ തേലേക്കാട്ട് തിരുന്നാൾ കൊടിയേറ്റം നടത്തി ആഘോഷമായ തിരുന്നാളിന് ആരംഭം കുറിക്കും.
23 ശനിയാഴ്ച രാവിലെ 6.30 ന് ദിവ്യബലിയും വൈകിട്ട് 4 ന് രൂപം എഴുന്നള്ളിച്ച് വെച്ചതിന് ശേഷം റവ. ഫാ. ജോൺ പൈനുക്കലിന്റെ നേതൃത്വത്തിൽ ആഘോഷമായ പാട്ടുകുർബാന. സതൃദീപം എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത് വചന സന്ദേശം നൽകും. തുടർന്ന് ആഘോഷപൂർവ്വമായ നഗരിചുറ്റ പ്രദക്ഷിണം. 24 ഞായറാഴ്ച രാവിലെ 5.30 നും 7.30 നും ദിവൃബലിയും തടർന്ന് 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയ്ക്ക് ഫാ. അഖിൽ ആപ്പാടൻ നേതൃത്വം നൽകും. അതോടൊപ്പം ഫാ. ഡോ. മാർട്ടിൻ ശങ്കുരിക്കൽ വചന സന്ദേശം നൽകുന്നതാണ്. തുടർന്ന് ആഘോഷമായി വാദൃമേളങ്ങളോടെ വിശുദ്ധരെ ആനയിച്ചുകൊണ്ട് പ്രദക്ഷിണം നടക്കുന്നതാണ്. ഇടവക തിരുന്നാളിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് വിവിധ കാലാപരിപാടികൾ ഉണ്ടായിരിക്കും.



