വിമാന കമ്പനികളുടെയും യാത്രക്കാരുടെയും സുരക്ഷയും കുവൈത്ത് എയർപോർട്ടിലെ പ്രവർത്തനങ്ങളുടെയും സംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല രഹ്ജി അറിയിച്ചു, ബന്ധപ്പെട്ട അധികാരികൾ പ്രാദേശികവും അന്താരാഷ്ട്രവുമായ ഏജൻസികളുമായി സഹകരിച്ച് 24 മണിക്കൂറും സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ വിവരങ്ങൾ ലഭിക്കുന്നതുമുതൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അറിയിപ്പുകൾ വരുന്നതുവരെ പൊതുജനങ്ങളും മാധ്യമങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങൾ പിന്തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അതോടൊപ്പം കുവൈത്തിൽ മിക്കയിടങ്ങളിലും അപകട സൈറൺ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ഗൾഫ് രാജ്യങ്ങളെ ബാധിച്ചു
അമേരിക്ക – ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. യു എ ഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ച അവസ്ഥയിലാണ്
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലുള്ള രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് കുവൈത്തിലെ വ്യോമപാത താൽക്കാലികമായി അടച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. വിമാനങ്ങളും യാത്രക്കാരും ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.