മലപ്പുറം: മലപ്പുറം കീഴ്പറമ്പ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നൽകിയില്ലെന്നാണ് ആരോപണം. കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലസ് ടു വിദ്യർഥിയായ ദിയ ഫാത്തിമ മരണത്തിന് കീഴടങ്ങിയത്.ആദ്യദിവസം പോയപ്പോൾ ചികിത്സ നൽകി. എന്നാൽ അസുഖം ഭേദമാകത്തതിനെ തുടർന്ന് പിറ്റേ ദിവസവും ആശുപത്രിയിലെത്തി. എന്നാൽ ഡോക്ടർ യാതൊരു പരിഗണനയും നൽകിയില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.



