കോട്ടയം: അന്തരിച്ച മുൻ എംഎൽഎ ,പി എം മാത്യുവിന്റെ. സംസ്ക്കാര ശുശ്രഷ നാളെ (31/12/2025) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടത്തുന്നതുമാണ്. . പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു. കുറച്ചു നാളുകളായി സംഘടന രംഗത്ത് സജീവം ആയിരുന്നില്ല.
ഭൗതിക ശരീരം കടുത്തുരുത്തി അരുണാശ്ശേരിയലെ
വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കൊണ്ടുവരുന്നതാണ്.



