ഇളംപള്ളിൽ-പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി, ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനം ആചരിച്ചു. പയ്യനല്ലൂർ ഗവ:ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ ജയകുമാരപ്പണിക്കർ കെ. ജെയെ ലൈബ്രറി വൈസ് പ്രസിഡൻ്റ് അനൂപ് പി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് മധുര വിതരണവും നടത്തി. എക്സിക്യൂട്ടീവ് അംഗം അഗ്രജ് ബിശ്വാസ് അദ്ധ്യക്ഷനായി. അംഗങ്ങളായ അനന്തു അനീഷ്, അനു എ, അധ്യാപകരായ ഹാഷിർ ബി, ഷെറിന ബീഗം, ബീനമോൾ, പാർവ്വതി, ജ്യോതിഷ് കെ, ശ്യാം ലാൽ എന്നിവർ സംസാരിച്ചു.