അടൂർ: കെ പി റോഡിൽ അടൂർ പഴകുളം റൂട്ടിൽ പതിനാലാം മൈൽ ജങ്ഷൻ കഴിഞ്ഞു പടിഞ്ഞാറേക്ക്/പഴകുളത്തേക്കു പോകുന്ന പീടികപ്പടിയിൽ ഭാഗത്ത് അപകടകരമായ നിലയിൽ ചുവടു ദ്രവിച്ച മരം യാത്രക്കാരുടെ ജീവന് ഭീഷണിയായും നാടിന് പൊതു ഭീഷണിയായും തുടരുന്നത് കണ്ടിട്ടും അധികാരികളുടെ കണ്ണ് തുറക്കാതിരിക്കുന്നത് അപകടകരമാണ്.
മനപ്പൂർവം ആപത്ത് ക്ഷണിച്ച് വരുത്തിട്ട് ദുരിതാശ്വാസം നടത്തീട്ട് എന്ത് കാര്യം? മുഖ്യമന്ത്രി ഓഫീസിൽ കൊടുത്ത പരാതി കൃത്യമായ വകുപ്പിലെത്തി ശാശ്വത പരിഹാരമുണ്ടാകുമെന്ന് പ്രദീക്ഷിക്കാം. ജന പ്രതിധികൾ അവരവരുടെ ഉത്തരവാദിത്വം നിർവ്വഹിക്കണം. നിങ്ങൾ കണ്ണ് തുറന്ന് പരിസരം വീക്ഷിക്കൂ. പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും അൽപ്പ സമയം നാടിനായിക്കൂടി ഉപയോഗിക്കൂ.